തൊടുപുഴ: ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന സമഗ്ര വിദ്യാഭ്യാസ പ്രോത്സാഹന പരിപാടിയുടെ ഭാഗമായി എം.പി നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാർലമെന്റ് നിയോജക മണ്ഡലത്തിൽപ്പെട്ട യു. ജി, പി. ജി കോഴ്‌സുകളിൽ യഥാക്രമം 1, 2, 3 റാങ്കുകൾ കരസ്ഥമാക്കിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് എം. പി. അവാർഡ്സ് 2024' നടത്തുമെന്ന് എംപിയുടെ ഓഫീസ് അറിയിച്ചു . പ്രതിഭകളുടെ വിവരശേഖരണാർത്ഥം ഇന്ന് മുതൽ 8 വരെ https://surveyheart.com/form/659454792accf90870ea1682 എന്ന ലിങ്ക് ഉപയോഗപ്പെടുത്തി ബന്ധപ്പെട്ട വിവരങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണ് .അനുബന്ധ രേഖകളും ഫോമിനൊപ്പം ചേർക്കണം .