revanewstaff

പൈനാവ് : ഇടുക്കി താലൂക്ക് ഓഫീസും വിവിധ താലൂക്ക് തല വകുപ്പ് ഓഫീസുകളും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സാഹചര്യംപരിഗണിച്ച് ജില്ലാ ആസ്ഥാനത്ത് മിനി സിവിൽ സ്റ്റേഷൻ സ്ഥാപിച്ച് താലൂക്ക് ഓഫീസും മറ്റു താലൂക്ക് തല ഓഫീസുകളും പ്രവർത്തിക്കുന്നതിനായി സജ്ജീകരണം ഒരുക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ ഇടുക്കി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. കട്ടപ്പനയിൽ പ്രവർത്തിക്കുന്ന പട്ടയ ഓഫീസ് ഉൾപ്പെടുന്ന മുനിസിപ്പൽ കെട്ടിടം പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ കട്ടപ്പനയിൽ പട്ടയ നടപടികൾ ത്വരിതപ്പെടുത്തുന്നതിനായി ഓഫീസ് നിലനിർത്തി നൽകുന്നതിന് നടപടികൾ വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പൈനാവ് എ ഐ ടി യു സി ഹാളിൽ ചേർന്ന താലൂക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എസ് പി സുമോദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ദീപു സണ്ണി അധ്ദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബി സുധർമ, സെക്രട്ടറിയേറ്റ് അംഗം ഡി .ബിനിൽ ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ .വി സാജൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് ഇ കെ അബൂബക്കർ സംഘടന റിപ്പോർട്ടും താലൂക്ക് സെക്രട്ടറി റെജി സി ആർ പ്രവർത്തന റിപ്പോർട്ടും ഖജാൻജി ടിന്റോ സണ്ണി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. താലൂക്ക് കമ്മിറ്റി അംഗം രതീഷ് കെ എ സ്വാഗതവും ജോൺസൺ പീറ്റർ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി റജി സി ആർ (പ്രസിഡന്റ് ) റ്റിന്റോ സണ്ണി ,ആതിര മോൾ ( വൈസ് പ്രസിഡന്റു മാർ ) ജോൺസൺ പീറ്റർ (സെക്രട്ടറി ) ആശാമോൾ എ. എസ് അജിത്ത് പി .എസ് (ജോ. സെക്രട്ടറി) അനീഷ് കെ ജി ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.