പീരുമേട്: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ആറു വയസ്സുകാരിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ സന്ദശി​ച്ച് കേസ് സംബന്ധി​ച്ചുള്ള പരാതി​കൾ അറി​യി​ച്ചു. ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തി കേസിന്റെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഗവൺമെന്റ് തലത്തിൽ മറ്റൊരു പ്രോസിക്യൂട്ടറേ ഏർപ്പെടുത്തി തരാമെന്ന് മുഖ്യമന്ത്രിഉറപ്പ് നൽകിയതായി കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. വിധി റദ്ദ് ചെയ്ത് പുനരന്വേഷണം നടത്തണമെന്നാണ് പരാതി നൽകിയിരികുന്നത്. ഇവരോടൊപ്പം ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, സി.പി.എം ജില്ലാ സെക്രട്ടറി സി.വി .വർഗ്ഗീസ്, സി.പി.എം പീരുമേട് ഏരിയാ സെക്രട്ടറി എസ്. സാബു, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. മാലതി, സി.പി.ഐ. പിരുമേട് മണ്ഡലം സെക്രട്ടറി ബാബു കുട്ടി, സി.പി.എം പെരിയാർ ലോക്കൽ സെക്രട്ടറി എം.കെ.മോഹനൻ എന്നിവരും കൂടി​ക്കാഴ്ച്ചയി​ൽ പങ്കെടുത്തു