assault

കട്ടപ്പന: യുവതിയുടെ പരാതിയിൽ ഒന്നിച്ചു താമസിച്ച യുവാവിനെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പൻകോവിൽ കന്നിക്കല്ല് കാരക്കാട്ട് സജൻ സാർലെറ്റിനെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി 17 വയസ് മുതൽ യുവാവിനൊപ്പം താമസിച്ച് വരുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി സുഹൃത്തുക്കളായ യുവതിയും യുവാവും ഒന്നിച്ച് ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇതിനിടയിൽ ഇവർക്ക് ഒരു കുട്ടിയും ഉണ്ടായി. ഇതിന് ശേഷം ഇരുവർക്കുമിടയിൽ അസ്വസ്ഥത ഉടലെടുക്കുകയും ഇത് കുടുംബ കലഹത്തിൽ കലാശിക്കുകയുമായിരുന്നു.

യുവാവ് നിരന്തരം യുവതിയെ ശാരീരികവും മാനസികവും പീഡിപ്പിക്കുന്നത് പതിവായിരുന്നു. തുടർന്നാണ് യുവതി ഉപ്പുതറ പൊലീസിൽ പരാതി നൽകിയത്. യുവാവുമായി ഒന്നിച്ച് താമസം തുടങ്ങുമ്പോൾ പെൺകുട്ടിക്ക് പ്രായം 17 വയസ് ആയിരുന്നു. ഈ സമയം പെൺകുട്ടിയെ പീഡിപ്പിച്ചതിനും ശാരീരിക മാനസിക പീഡനത്തിനുമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.