udf

തൊടുപുഴ: നഗരസഭാ ഒമ്പതാം വാർഡ് കൗൺസിലർ ജെസ്സി ജോണിയെ കൂറുമാറ്റ നിയമപ്രകാരം ഹൈക്കോടതി അയോഗ്യയാക്കിയ വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ മുതലക്കോടത്ത് പ്രകടനം നത്തി. ഡി.സി.സി സെക്രട്ടറി ടി.ജെ. പീറ്റർ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച്. സുധീർ, കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. ജോസഫ്, എം.എ. കരിം, സനു കൃഷ്ണൻ, കെ.എസ്. ഹസൻകുട്ടി, എം.പി. സലിം, പി.കെ. മൂസ, അൽതാഫ് സുധീർ, പി.ഇ. നൗഷാദ്, സി.കെ. ജാഫർ തുടങ്ങിയവർ നേതൃത്വം നൽകി.