samsam
ജെ.സി.ഐ. തൊടുപുഴ ഗ്രാന്റിന്റെ സ്ഥാനാരോഹണവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും മുൻ സോൺ പ്രസിഡന്റ് പ്രൊഫ. സാംസൺ തോമസ് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ജെ.സി.ഐ. തൊടുപുഴ ഗ്രാന്റിന്റെ 2024 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും പുതുവത്സരാഘോഷവും പാപ്പൂട്ടി ഹാളിൽ നടന്നു. പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രോഗ്രാം ഡയറക്ടർ വിഷ്ണു എ.കെ. സ്വാഗതവും സെക്രട്ടറി അനിൽകുമാർ സി.സി. നന്ദിയും ട്രഷറർ ജോഷി ഓട്ടോജെറ്റ് കണക്ക് അവതരണവും നടത്തി. മുൻ സോൺ പ്രസിഡന്റ് പ്രൊഫ. സാംസൺ തോമസ് പരിപാടികളുടെ ഉദ്ഘാടനം നടത്തി. പുതിയ പ്രസിഡന്റായി പ്രശാന്ത് കുട്ടപ്പാസിനെയും സെക്രട്ടറിയായി ജീസ് ജോൺസണെയും ട്രഷററായി അഖിൽ എസ്. നായരെയും തിരഞ്ഞെടുത്തു. ജെജെ ചെയർപേഴ്‌സണായി നന്ദ സരിനെയും ജേസററ്റ് ചെയർപേഴ്‌സണായി ബിന്ദു അജികുമാറിനെയും തിരഞ്ഞെടുത്തു.