തൊടുപുഴ: കപ്പത്തൊലി ഭക്ഷിച്ചതിലൂടെ 13 പശുക്കളെ നഷ്ടമായ മൂലമറ്റത്തിനടുത്ത് വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ മാത്യു ബെന്നിക്ക് വിദ്യാഭ്യാസ സഹായം നൽകി ക്ഷീരകർഷക ക്ഷേമനിധി ബോർഡ്. ഇന്നലെ രാവിലെ മാത്യുവിന്റെ വീട് സന്ദർശിച്ച ചെയർമാൻ വി.പി. ഉണ്ണികൃഷ്ണനും സി.ഇ.ഒ ആർ. രാംഗോപാലും ചേർന്ന് 50,000 രൂപയുടെ ചെക്ക് കൈമാറി. ജില്ലാ ഡയറി ഡി.ഡി.പി ഇ. ഡോളസ്, ഇളംദേശം ക്ഷീരവികസം ഓഫീസർ എം.പി. സുധീഷ്കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.