കുമളി: വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന കർഷകമാർച്ചിലും സെക്രട്ടേറിയറ്റ് സമരത്തിലും ജീല്ലയിലെ 100 കർഷകരെ പങ്കെടുപ്പിക്കാൻ കുമളിയിൽ ചേർന്ന ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടോമി പാലയ്ക്കൽ,​ ജോസ് മുത്തനാട്ട്,​ ബാബു അത്തിമൂട്ടിൽ, അജയ് കളത്തുകുന്നേൽ, ജോസ് ആനകല്ലിൽ,​ അജി കീഴ്വാറ്റ്,​ പി.ടി. വർക്കി,​ ഫ്രാൻസീസ് കുറുംതോട്ടിക്കൽ, എം.പി. ഫിലിപ്പ് എന്നിവർ സംസാരിച്ചു.