തൊടുപുഴ : നഗരത്തിൽ ഒറ്റപ്പെട്ടപോകുന്ന അവർണർക്ക് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടുവർഷമായി ആരംഭിച്ച വരുന്ന 'വിശക്കരുതാർക്കും" സാന്ത്വന പദ്ധതി മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. അതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ മൈലക്കൊമ്പിൽ പ്രവർത്തിക്കുന്ന മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. ജോയിന്റ് കൗൺസിൽ തൊടുപുഴ താലൂക്ക് പ്രസിഡന്റ് ബഷീർ വി. മുഹമ്മദ് അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.വി. സാജൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.എസ്. രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ. ബിജുമോൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.എം. ഷൗക്കത്തലി, എ.കെ. സുഭാഷ്, വി.കെ. ജിൻസ്, തൊടുപുഴ മേഖലാ സെക്രട്ടറി വി.കെ. മനോജ്, ലോമി മോൾ എന്നിവർ സംസാരിച്ചു. അനീഷ് ഫിലിപ്പ് നന്ദി പറഞ്ഞു. മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലെ രക്ഷാധികാരികളും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.