ഇടുക്കി: മൃഗസംരക്ഷണ വകുപ്പിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിന് ഇടുക്കി ബ്ലോക്കിലേയ്ക്ക് വെറ്ററിനറി ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. രാത്രികാല സേവനത്തിന് താത്പര്യമുള്ള ബി.വി.എസ്.സി അല്ലെങ്കിൽ എ.എച്ച് യോഗ്യതയും സംസ്ഥാന വെറ്ററിനറി കൗൺസിലിൽ രജിസ്‌ട്രേഷൻ നേടിയിട്ടുള്ളതുമായ വെറ്ററിനറി ബിരുദധാരികൾക്കാണ് അവസരം. എട്ടിന് രാവിലെ 11ന് തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ വെറ്ററിനറി ഡോക്ടർ തസ്തികയിലേക്ക് റിട്ടയേർഡ് വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. നിയമനം എംപ്ലോയ്‌മെന്റിൽ നിന്നുള്ള നിയമനം വരെയോ അല്ലെങ്കിൽ 90 ദിവസം വരെയോ ആയിരിക്കും.