പീരുമേട്: പീരുമേട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്,​ പാമ്പനാർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച സാമൂഹ്യ പ്രവർത്തകൻ കെ.വി. ജോർജ്ജ് കുട്ടിയെ നാട്ടുകാർ ആദരിച്ചു. സപ്തതിയുടെ ഭാഗമായാണ് നാട്ടുകാർ പരിപാടി സംഘടിപ്പിച്ചത്. പീരുമേട് എ.വി.ജി ഹാളിൽ ചേർന്ന പൊതുസമ്മേളനം ഇടുക്കി ഭദ്രാസനാധിപൻ സക്കറിയാസ് മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. എസ്. സാബു, വി.എസ്. പ്രസന്നൻ, ഷാഹുൽ ഹമീദ്, അഡ്വ. സിറിയക് തോമസ്, ഫാ. ജിൽസൺ, അഷറഫ് മൗലവി, വൃന്ദാവനം ചന്ദ്രശേഖരൻ, ഗിന്നസ് മാടസ്വാമി, ഗിന്നസ് സുനിൽ ജോസഫ്, ശശികുമാർ, അബ്ദുൽ മജീദ് പൂമല, കല്ലറ ശശീന്ദ്രൻ, ശ്രീജ, പ്രിയ എന്നിവർ സംസാരിച്ചു. തുടർന്ന് കെ.വി.ജോർജ് കുട്ടി മറുപടി പ്രസംഗം നടത്തി.