കുടയത്തൂർ: നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡിൽ നിന്ന് തെന്നിമാറി വൈദ്യുതി പോസ്റ്റ് തകർത്ത് മതിലിൽ ഇടിച്ച് നിന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് കുടയത്തൂർ സംഗമം ജംഗ്ഷന് സമീപമായിരുന്നു അപകടം. ഇടുക്കി ഭാഗത്ത് നിന്ന് തൊടുപുഴ ഭാഗത്തേയ്ക്ക് പോയ പ്രകാശ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. ബസിന് കേടുപാടുകൾ ഉണ്ടായി. പോസ്റ്റ് തകർന്നതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു. കാഞ്ഞാർ എസ്.ഐ സിബി തങ്കപ്പനും സംഘവും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.