തൊടുപുഴ: ഓൾ ഇന്ത്യാ വീരശൈവമഹാസഭ ജില്ലാ കുടുംബസംഗമവും പ്രതിഭാപുരസ്‌കാരവിതരണവും ഏഴിന് രാവിലെ 10ന് ചെറുതോണി പൊലീസ് സഹകരണ സംഘം ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് ഗിരീഷ് എൻ. പാലന്തറയുടെ അദ്ധ്യക്ഷതയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ, കോളേജ് തലങ്ങളിൽ കലാ കായിക മത്സരങ്ങളിൽ ഉന്നതസ്ഥാനം കൈവരിച്ച കുട്ടികൾക്ക് ഡീൻ കുര്യാക്കോസ് എം.പി പുരസ്‌കാര വിതരണം നടത്തും. പ്ലസ്ടുവിന് ഉന്നത വിജയം നേടിയ കുട്ടികളെ എം.എം. മണി എം.എൽ.എ പുരസ്‌കാരം നൽകി ആദരിക്കും. എസ്.എസ്.എൽ.സിയ്ക്ക് ഉന്നതവിജയം നേടിയ കുട്ടികൾക്ക് നാഷണൽ ടീ ബോർഡ് അംഗം ടി.കെ. തുളസീധരൻപിള്ള പുരസ്‌കാരം നൽകും. യോഗത്തിൽ മഹാസഭയുടെ ദേശീയ സെക്രട്ടറി എച്ച്.എം. രേണുകാ പ്രസന്ന, സംസ്ഥാന പ്രസിഡന്റ് ടി.പി. കുഞ്ഞുമോൻ, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് രതീഷ് ഹരിപ്പാട്, സംസ്ഥാന ജനറൽ സെക്രട്ടറി പി.എൻ. വിനോദ്, മുൻ കൊച്ചിൻ ദേവസ്വം ബോർഡ് അംഗം ഇ.എ. രാജൻ തുടങ്ങിയവർ സംസാരിക്കും.