വെള്ളിയാമറ്റം: സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരള പദ്ധതിയുടെ ഭാഗമായി പൂമാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്നേഹാരാമം നിർമ്മിച്ചു വെള്ളിയാമറ്റം പഞ്ചായത്തിന് കൈമാറി. രണ്ടാം വാർഡിലെ ഇളംദേശം അങ്കണവാടി പരിസരം മാലിന്യ മുക്തമാക്കിയാണ് സ്നേഹരാമം നിർമ്മിച്ചത്. മുറ്റം ടൈൽ പാകി മെറ്റൽ വിരിച്ചു ഭംഗിയാക്കി. ഒപ്പം പാഴ് വസ്തുക്കൾ കൊണ്ട്, ഇരിപ്പിടം, കൗതുകവസ്തുക്കൾ എന്നിവയും പൂന്തോട്ടവും നിർമ്മിച്ചു. സ്കൂൾ പ്രിൻസിപ്പൽ ദീപ ജോസ്, പി.ടി.എ പ്രസിഡന്റ് ജെയ്സൺ കുരിയാക്കോസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിമിമോൾ വി.ജി, അസി. പ്രോഗ്രാം ഓഫീസർ സലിത എം.ജി, അദ്ധ്യാപകരായ സീമ ജോസഫ്, റെന്നി വർഗീസ്, രഞ്ജിനി. എൻ. അനിൽ എന്നിവർ നേതൃത്വം നൽകി.