joint
ജോയിന്റ് കൗൺസിൽ അംഗത്വം വിതരണം ജില്ലാ തല ഉദ്ഘാടനം സംയോജിത പട്ടിക വർഗ്ഗ വികസന പ്രോജക്ട് ഓഫീസ് ഇടുക്കിയിലെ ആശ വിക്രമിന് നൽകി ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ. ബിജുമോൻ നിർവ്വഹിക്കുന്നു

തൊടുപുഴ: ജീവനക്കാരുടെ സർക്കാർ ജീവനക്കാരുടെ പ്രമുഖ സംഘടനയായ ജോയിന്റ് കൗൺസിൽ 2024 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു സംയോജിത പട്ടികജാതി വികസന ഓഫീസിൽ നടന്ന ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ.ബിജുമോൻ ഉദ്ഘാടനം ചെയ്തു പൊതു വിഷയങ്ങളോടൊപ്പം ജീവനക്കാരുടെ തനത് വിഷയങ്ങളും വകുപ്പ് തല വിഷയങ്ങളും ഉൾപ്പെടെ ഏറ്റെടുത്ത് പ്രവർത്തനം നടത്തുന്ന ജോയിന്റ് കൗൺസിലിന്റെ സ്വീകാര്യത ഓരോ വർഷവും വലിയ തോതിൽ വർദ്ധിച്ചു വരുന്നതായി ആർ ബിജമോൻ പറഞ്ഞു പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക എന്ന കേരളത്തിലെ ജീവനക്കാരുടെ മുഖ്യ ആവശ്യവും കുടിശികയായ ക്ഷാമബദ്ധ , ലീവ് സറണ്ടർ ,തുടങ്ങിയ വിഷയങ്ങളും അതോടൊപ്പം പൊതു സ്വീകാര്യമായ സ്ത്രീ വിമോചന പോരാട്ടങ്ങളും സ്ത്രീധനവിരുദ്ധ ക്യാമ്പയിനുകളും വലിയ സ്വീകാര്യതയാണ് സംഘടനയ്ക്ക് നൽകിയിരിക്കുന്നത്. ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിൾ നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിന് .സംസ്ഥാന കൗൺസിൽ അംഗങ്ങളായ . പി.റ്റി. ഉണ്ണി, വി .എം . ഷൗക്കത്തലി, എ. കെ സുഭാഷ്.എന്നിവരും മേഖലാ കളിൽ .സുഭാഷ് ചന്ദ്ര ബോസ് , ബഷീർ .വി മുഹമ്മദ് . ഫൈസൽ, ആൻസ് .ജോൺ , ലോമി മോൾ ,രാജീമോൾ റെജിമോൻ സി. ആർ റ്റിറ്റോ .സണ്ണി,ബിനു. വി. ജോസ് . എന്നിവർ പങ്കെടുത്തു.//ഫോട്ടോ ക്യാപ്ഷൻ :*ജോയിന്റ് കൗൺസിൽ അംഗത്വം വിതരണം ഇടുക്കി ജില്ലാ തല ഉദ്ഘാടനം സംയോജിത പട്ടിക വർഗ്ഗ വികസന പ്രോജക്ട് ഓഫീസ് ഇടുക്കിയിലെ ആശ വിക്രമിന്, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ. ബിജു മോൻ നൽകി നിർവ്വഹിക്കുന്നു.