ജില്ലാ ലൈഫ് മിഷൻ ഓഫീസിലേക്ക് ഇന്നോവ, സ്‌കോർപിയോ , എർട്ടിഗ, ഡിസയർ, അമയ്‌സ് തുടങ്ങിയ ടാക്‌സി,ടൂറിസ്റ്റ് വാഹനം പ്രതിമാസ വാടകയ്ക്ക് ഡ്രൈവർ ഉൾപ്പെടെ ആവശ്യമുണ്ട്. ജനുവരി 15 മുതൽ ഒരു വർഷത്തേക്ക് പ്രതിമാസം1500കി.മീ ഓടുന്നതിനുള്ള ക്വട്ടേഷനാണ് നൽകേണ്ടത്. താൽപര്യമുള്ള വാഹന ഉടമകൾ 11 ന് വൈകുന്നേരം 3 ന് മുൻപായി ജില്ലാപഞ്ചായത്ത് കാര്യാലയത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുടെ ഓഫീസിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്ററുടെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ക്വട്ടേഷനുകൾ അന്നേ ദിവസം വൈകുന്നേരം 4 ന് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് 9400109589, 9447080998 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ, ലൈഫ് മിഷൻ ജില്ലാകാര്യാലയത്തിൽ പ്രവൃത്തിസമയത്ത് ബന്ധപ്പെടുകയോ ചെയ്യാം.