പീരുമേട്: പെരുവന്താനം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ ഹൈസ്‌കൂൾ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിച്ചു. ഡീൻ കുര്യാക്കോസ് എ.പി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, പി. ജീരാജ്, ജൗഫർദ്ദിൻ മൗലവി, കെ.എം. ‌‌രാജ് മോഹനൻ നായർ, പഞ്ചായത്തംഗം ഗ്രേസി ജോസ്, അലക്‌സ് കോഴിമല, ഫാ. തോമസ് നല്ലൂർ കാലായി പറമ്പിൽ, ഫാ. ഡൊമിനിക് ഐലൂപറമ്പിൽ, പ്രിൻസിപ്പൽ മിനി എബ്രഹാം, വി.സി. ജസീ, റോയി മോൻ മാത്യു, റെജിമോൻ ചെറിയാൻ, ഉഷസ് റാണി മാത്യു, ഗ്രേസികുട്ടി ജോൺ, ജോബി സ്‌കറിയ, അലക്‌സ് തോമസ് എന്നിവർ പ്രസംഗിച്ചു.