തൊടുപുഴ: വ്യാപാരികളുടെ ക്ഷേമത്തിനും കുടുംബങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്നതിനും കഷ്ടത അനുഭവിക്കുന്ന വ്യാപാരികൾക്ക് ചാരിറ്റി നൽകുന്നതിനും ഇടവേളകളിൽ ഒരുമിച്ചു കൂടുന്നതിനും വേണ്ടി രൂപീകരിച്ച വ്യാപാരി ക്ലബ് 38ന് തുടക്കം കുറിച്ചു. ക്ലബ് പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമനും ഓഫീസിന്റെ ഉദ്ഘാടനം അസോസിയേഷൻ മുൻ പ്രസിഡന്റ് ടി.എൻ. പ്രസന്നകുമാറും നിർവഹിച്ചു. ചാരിറ്റി പ്രവർത്തനത്തിന് ആദ്യ തുക മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് കെ. വിജയൻ ക്ലബ്ബ് പ്രസിഡന്റ് രാജു തരണിയിലിന് കൈമാറി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ ആർ. രമേശ് ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ചാക്കോ, ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് എം.എൻ. ബാബു, മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് ജോസ് വഴുതനപള്ളി, മർച്ചന്റ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി നാസർ സൈര, കെ.വി.വി.എസ് തൊടുപുഴ ബ്ലോക്ക് ജനറൽ സെക്രട്ടറി സാലി എസ്. മുഹമ്മദ്, യൂത്ത് വിംഗ് പ്രസിഡന്റ് പ്രജീഷ് രവി, ക്ലബ്ബ് ജനറൽ സെക്രട്ടറി നവാസ് സി.കെ, മൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ശരീഫ് സർഗ്ഗം എന്നിവർ സംസാരിച്ചു. യോഗത്തിന് സി.കെ. നവാസ് നന്ദിയും പറഞ്ഞു.