തൊടുപുഴ: കെടുകാര്യസ്ഥത മൂലം അയ്യായിരം കോടി രൂപയുടെ കുടിശിക പിരിച്ചെടുക്കാതെ ബാധ്യത മുഴുവൻ ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്ന വൈദ്യുതി ബോർഡിന്റെ നയം തിരുത്തണമെന്ന് ഇലക്ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അന്യായമായ വൈദ്യുതി നിരക്ക് വർദ്ധന പിൻവലിക്കുക, 9300 രൂപ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കി കൊണ്ടുവരുന്ന സ്മാർട്ട് മീറ്റർ പദ്ധതി ഉപേക്ഷിക്കുക, 65 ലക്ഷം ഉപഭോക്താക്കളെ ബാധിക്കുന്ന സബ്‌സിഡി സമ്പ്രദായം നിറുത്തലാക്കുന്ന നടപടി വേണ്ടെന്നു വയ്ക്കുക, കൃഷിക്കുള്ള സൗജന്യനിരക്ക് പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പുറപ്പുഴ കെ.എസ്.ഇ.ബി ഓഫീസിനു മുമ്പിൽ മാർച്ചും ധർണയും നടത്തി. ധർണ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാർട്ടിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ടി.ജെ. പീറ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജെയിംസ്‌ കോലാനി, എൻ. വിനോദ്കുമാർ, പി.ഡി. ജോസ്, പി.പി. ഇസ്മായേൽ, ജോസ് ചുവപ്പുങ്കൽ, സോമി ജോസഫ്, എം.എൻ. അനിൽ, സജി നെല്ലാനിക്കാട്ട്, ക്ലീറ്റസ് അൽഫോൻസ്, തൊമ്മൻകുത്ത്‌ ജോയി, ജോസ്‌ ജോസഫ്, പി.ടി. വർഗീസ്, സിബി സി. മാത്യു എന്നിവർ സംസാരിച്ചു.