hob-balachandran
ബാലചന്ദ്രൻ

തൊടുപുഴ: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും സീനിയർ ജേർണലിസ്റ്റ് ഫോറം ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ മണക്കാട് പൂവത്തിങ്കൽ പി.വി. ബാലചന്ദ്രൻ നായർ (ബാലചന്ദ്രൻ പൂവത്തിങ്കൽ- 73) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് തൊടുപുഴ മണക്കാട് പുതുപ്പരിയാരം റോഡിലെ വീട്ടുവളപ്പിൽ. ജന്മഭൂമി ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ ലേഖകനായിരുന്നു. കൊച്ചി ഡസ്‌കിലും പ്രവർത്തിച്ചു. ഇടുക്കി,​ എറണാകുളം പ്രസ് ക്ലബ്ബുകളുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സീനിയർ ജേർണലിസ്റ്റ് ഫോറം ഇടുക്കി ജില്ലാ സെക്രട്ടറി, എൻ.ഡി.പി ഇടുക്കി ജില്ലാ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലളിത വഴിത്തല കണിയാംപറമ്പിൽ കുടുംബാംഗം. മക്കൾ: അരുൺ (നഴ്‌സ്,​ ദുബായ്), അനീഷ് (അസി. മാനേജർ,​ യെസ് ബാങ്ക്,​ തിരുവനന്തപുരം). മരുമക്കൾ: ശ്രീദേവി (നഴ്‌സ്,​ ദുബായ്), ആര്യ (അസി. എൻജിനിയർ,​ വാട്ടർ അതോറിട്ടി,​ തിരുവനന്തപുരം).