
തൊടുപുഴ: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും സീനിയർ ജേർണലിസ്റ്റ് ഫോറം ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ മണക്കാട് പൂവത്തിങ്കൽ പി.വി. ബാലചന്ദ്രൻ നായർ (ബാലചന്ദ്രൻ പൂവത്തിങ്കൽ- 73) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് തൊടുപുഴ മണക്കാട് പുതുപ്പരിയാരം റോഡിലെ വീട്ടുവളപ്പിൽ. ജന്മഭൂമി ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ ലേഖകനായിരുന്നു. കൊച്ചി ഡസ്‌കിലും പ്രവർത്തിച്ചു. ഇടുക്കി, എറണാകുളം പ്രസ് ക്ലബ്ബുകളുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സീനിയർ ജേർണലിസ്റ്റ് ഫോറം ഇടുക്കി ജില്ലാ സെക്രട്ടറി, എൻ.ഡി.പി ഇടുക്കി ജില്ലാ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലളിത വഴിത്തല കണിയാംപറമ്പിൽ കുടുംബാംഗം. മക്കൾ: അരുൺ (നഴ്‌സ്, ദുബായ്), അനീഷ് (അസി. മാനേജർ, യെസ് ബാങ്ക്, തിരുവനന്തപുരം). മരുമക്കൾ: ശ്രീദേവി (നഴ്‌സ്, ദുബായ്), ആര്യ (അസി. എൻജിനിയർ, വാട്ടർ അതോറിട്ടി, തിരുവനന്തപുരം).