കുമളി: ചെങ്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള പുതിയ രണ്ട് നിക്ഷേപദ്ധതികൾക്ക് തുടക്കമായി. ഒറ്റത്തവണയുള്ള നിക്ഷേപ നിധി, റിക്കറിങ് ഡിപ്പോസിറ്റ്, ഉൾപ്പെടെയുള്ള പദ്ധതികൾക്കാണ് തുടക്കമായത്. സഹകരണ നിക്ഷേപ യജ്ഞത്തിന്റെ ഭാഗമായുള്ള പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിക്ഷേപം സ്വീകരിച്ചുകൊണ്ട് ബാങ്ക് പ്രസിഡന്റ് എൻ സദാനന്ദൻ നിർവഹിച്ചു. ഒന്നു മുതൽ 20 വയസ്സ് വരെ പ്രായപരിധിയിലുള്ളവർക്ക് ചേരാവുന്ന 5000 രൂപയ്ക്ക് മുകളിൽ ഒറ്റത്തവണ നിക്ഷേപ പദ്ധതിയും, 500 ഇന്റെ ഗുണിതങ്ങൾ വരുന്ന പ്രതിമാസ റിക്കറിങ് ഡിപ്പോസിറ്റുമാണ് ബാങ്കിന്റെ നേതൃത്വത്തിൽ പുതുതായി ആരംഭിച്ചത്. നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശ നിരക്ക് ലഭ്യമാണെന്ന് ബാങ്ക് പ്രസിഡന്റ് എൻ . സദാനന്ദൻ പറഞ്ഞു. ഉദ്ഘാടന യോഗത്തിൽ ബാങ്ക് സെക്രട്ടറി ആർ .വിശ്വനാഥൻ, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ , സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.