പീരുമേട്: പീരുമേട് മത്തായി കൊക്കയിൽ കഴിഞ്ഞ ദിവസം ദേശീയ പാതയിലേക്ക് പറകൂട്ടങ്ങളും മണ്ണും വീണ സ്ഥലത്ത് പരിശോധന നടത്തി നാഷണൽ ഹൈവേ വിഭാഗവും പീരുമേട് പഞ്ചായത്തും. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്ത് അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കും. കൂടാതെ മലയുടെ മുകളിൽ പാറ ഇനിയും വീഴാൻ സാദ്ധ്യത ഉണ്ടോ എന്നും പരിശോധിച്ച് അനന്തര നടപടികളിലേക്ക് നീങ്ങി. കഴിഞ്ഞ ദിവസം റോഡിലേക്ക് പാറക്കൂട്ടങ്ങൾ വീണപ്പോൾ ദേശീയ പാതയിലൂടെ വാഹനങ്ങൾ കടന്നു പോകാത്തതിനാൽ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് രണ്ടു തവണ മലമുകളിൽ നിന്ന് പാറയും മണ്ണും ഇടിഞ്ഞു വീണിരുന്നു.