പീരുമേട്: ശബരിമല തീർത്ഥാടനം കഴിഞ്ഞ് വന്ന അയ്യപ്പഭക്തന്മാരുടെ വാഹനവും കുട്ടിക്കാനത്തേക്ക് പോയ ആട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർക്കു പരിക്ക്. കുട്ടിക്കാനം പൈൻ കാടിന് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ തമിഴ്നാട്ടിലുള്ള ശബരിമല തീർത്ഥാടകരായ രണ്ടു പേർക്കാണ് പരിക്ക് പറ്റിയത്. ഇവരെ പീരുമേട് താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തെറ്റായ ദിശയിൽ വന്ന ശബരിമല തീർത്ഥാടകരുടെ വാഹനം ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ വെട്ടിച്ചു മാറ്റിയപ്പോൾ കാർ മൺതിട്ടയിൽ ഇടിച്ചു നിന്നു. ഇത് വൻ ദുരന്തം ഒഴിവായി. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നറിയുന്നു.