തൊടുപുഴ: ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ വേഗത്തിൽ എത്തിക്കുന്നതിനും റീ സർവ്വേ പ്രവർത്തനങ്ങൾക്കുമായി റവന്യൂ വകുപ്പിൽ സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ആധുനികവത്കരണം മാതൃകാപരമാണെന്ന് കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ. ഗ്രേഷ്യസ് പറഞ്ഞു. കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ തൊടുപുഴ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ആർ.ഡി.എസ്.എ താലൂക്ക് പ്രസിഡന്റ് പി.എസ്. സച്ചിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി. ജയചന്ദ്രൻ സ്വാഗതവും ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബിനിൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി ജി. സുനീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.കെ. ദീപേഷ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ബി. സുധർമ കുമാരി, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ജി. രമേശ്, ജോയിന്റ് കൗൺസിൽ തൊടുപുഴ മേഖലാ സെക്രട്ടറി വി.കെ. മനോജ്, കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഇ.കെ. അബൂബക്കർ, ജില്ലാ ട്രഷറർ എം.കെ. മനുപ്രസാദ് എന്നിവർ സംസാരിച്ചു. തോമസ് കെ.എ നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി താലൂക്ക് പ്രസിഡന്റ് സുമിത മോൾ സി.എസ്, താലൂക്ക് സെക്രട്ടറിയായി ജി. സുനീഷ്, താലൂക്ക് ട്രഷററായി സി.കെ. ദീപേഷ് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.