അടിമാലി: ഇരുമ്പുപാലം ഗവ. എൽ.പി സ്‌കൂൾ അമ്പതാം വാർഷികവും പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമവും ഫെബ്രുവരി 23,​ 24 തീയതികളിൽ നടക്കുന്നതിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റും സ്വാഗതസംഘം ചെയർമാനുമായ കെ.എ. ജലീൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജെ. സാബു,​ ഷിജി ഷിബു,​ എം.പി. മക്കാർ,​ കെ.ജെ. സാബു,​ ഡെന്നി തോമസ്, സ്വാഗതസംഘം വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ഫൈസൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അമ്പിളി നന്ദിയും പറഞ്ഞു.