haridhas

നെടുങ്കണ്ടം : റവന്യൂ വകുപ്പിലെ ആധുനികവൽക്കരണത്തിന് ഭാഗമായി നടപ്പിലാക്കുന്ന ഓൺലൈൻ സംവിധാനത്തിന്റെ ഗുണഫലം പൂർണ്ണമായും ലഭ്യമാക്കുന്നതിന് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും കൂട്ടായ്മ അനിവാര്യമാണെന്ന് കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ്സ്റ്റാഫ് അസോസിയേഷൻ നെടുങ്കണ്ടം താലൂക്ക് സമ്മേളനം . താലൂക്ക് പ്രസിഡന്റ് എ. അൻവർഷ അദ്ധ്യക്ഷത വഹിച്ച യോഗ സംസ്ഥാന ട്രഷറർ ജെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു .ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ വേഗത്തിൽ എത്തിക്കുന്നതിനും റീ സർവ്വേ പ്രവർത്തനങ്ങൾക്കുമായി സർക്കാർ കാലോചിതമായി നടപ്പാക്കുന്ന . മാറ്റങ്ങൾ അഭിനന്ദനാർഹമാണെന്ന്അദ്ദേഹം പറഞ്ഞു.ജില്ലാ സെക്രട്ടറി എസ് സുകുമാരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി പ്രദീപ് രാജൻ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്ക് ഖജാൻജി ദീപു മോൻ കെ.ആർ അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ എസ് . രാഗേഷ് കെ . ആർ .ഡി . എസ്.എ.സംസ്ഥാന കമ്മിറ്റി അംഗം. ഗിരീഷ് കുമാർ .ജി ,ജോയിന്റ് കൗൺസിൽ വനിതാ കമ്മറ്റി ജില്ലാ സെക്രട്ടറി .ആൻസ് ജോൺ എന്നിവർ സംസാരിച്ചു . ജോബിന എബ്രഹാം നന്ദി പറഞ്ഞു .പുതിയ ഭാരവാഹികളായി ഷിനോജ് കെ എം(പ്രസിഡണ്ട് അനീഷ് പി.പി(.സെക്രട്ടറി), സതീഷ് കെ സോമനെഖജാൻജി എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു