തൊടുപുഴ: മണക്കാട് അയ്യൻകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുള്ള പുനരുദ്ധാരണ നിധി സമാഹരണ ചടങ്ങിന്റെ ഉദ്ഘാടനം നടന്നു. ആദ്യ സംഭാവന പ്രശാന്ത് കരിക്കമറ്റത്തിൽ നിന്നും സ്വീകരിച്ചു കൊണ്ട് ക്ഷേത്രം പ്രസിഡന്റ് വി.ആർ. പങ്കജാക്ഷൻ നായർ ഉദ്ഘാടനം ചെയ്തു. ബാബു സ്വാമി വിശിഷ്ടാഥിതിയായിരുന്നു. ക്ഷേത്രം മേൽശാന്തി ചടങ്ങുകൾക്ക് ഭദ്രദീപം കൊളുത്തി. ക്ഷേത്രം സെക്രട്ടറി അനിൽ ജെ. ചെറുകോടിക്കുളം, ട്രഷറർ സാജൻ. എസ്, മുൻ പ്രസിഡന്റ് ഗോകുൽദാസ്, കൗൺസിലർമാരായ ബിന്ദു പത്മകുമാർ, നീനു പ്രശാന്ത്, പഞ്ചായത്ത് മെമ്പർ ജീന അനിൽ, വൈസ് പ്രസിഡന്റ് ഭാരതിയമ്മ, കമ്മറ്റിയംഗങ്ങളായ ശിവരാമൻ നായർ, പി.എൻ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.