തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4.30ന് തൊടുപുഴ മർച്ചന്റ്‌സ് ട്രസ്റ്റ് ഹാളിൽ കുടുംബ സംഗമം നടക്കും. ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ചാക്കോയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന കുടുംബസംഗമം ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്യും. തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ പതാക ഉയർത്തും. കലാകായിക മത്സരങ്ങൾ, ഗാനമേള, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും. തൊടുപുഴ ബ്ലോക്കിന് കീഴിലുള്ള എല്ലാ യൂണിറ്റ് ഭാരവാഹികളും കുടുംബാംഗങ്ങളും നാലിന് ട്രസ്റ്റ് ഹാളിൽ എത്തി ചേരണമെന്ന് ബ്ലോക്ക് ജനറൽ സെക്രട്ടറി സാലി എസ്. മുഹമ്മദ് അറിയിച്ചു.