തൊടുപുഴ: ആൾ കേരള ബാങ്ക് റിട്ടയേറീസ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ബാങ്ക് റിട്ടയേറീസ് തൊടുപുഴ എ.ഐ.ബി.ഇ.എ ഭവനിൽ നവവത്സര സംഗമം സംഘടിപ്പിച്ചു. ആൾ കേരള ബാങ്ക് റിട്ടയേറീസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.എം. മുഹമ്മദ് റഷീദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം ജില്ലാ സെക്രട്ടറി സെൽവിൻ ജോൺ ഉദ്ഘാടനം ചെയ്തു. കവി രഘുത്തമൻ പച്ചാളം മുഖ്യാതിഥിയായിരുന്നു. കൾച്ചറൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിൽസൺ ജോൺ പുതുവർഷ സന്ദേശം നൽകി. ജില്ലാ കൺവീനർ കൂടിയായ കവി സുകുമാർ അരിക്കുഴ, കെ. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.