നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗത്തിന്റെ 122-ാം ജന്മദിനാഘോഷവും പോഷക സംഘടനകളുടെ പുനഃസംഘടനയും ഇന്ന് രാവിലെ 10ന് കല്ലാർ സഹ്യാദ്രി ഓഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്യും. യോഗം ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ,​ കൗൺസിലർമാരായ സി.എം. ബാബു, മധു കമലാലയം, ജയൻ കല്ലാർ, സുരേഷ് ചിന്നാർ, പഞ്ചായത്ത് കമ്മിറ്റി അംഗം ശാന്തമ്മ ബാബു, യൂണിയൻ യൂത്ത് മൂവ്‌മെന്റ് ശാഖ വനിതാ സംഘം യൂത്ത്മൂവ്‌മെന്റ് പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കും.