തൊടുപുഴ: രാജസ്ഥാനിൽ ജനുവരി ഒമ്പത് മുതൽ 13 വരെ നടക്കുന്ന ദേശീയ ജൂനിയർ ഹാന്റ്‌ബോൾ ചാംമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ അൻസിഫ് ഷാഹുൽ, അലൻ ബേബി എന്നിവർക്ക് സെലക്ഷൻ ലഭിച്ചു. അൻസിഫ് ഷാഹുൽ ഇളംദേശം വയലങ്ങാട്ടിൽ ഷാഹുൽ- ആയിശ ദമ്പതികളുടെ മകനാണ്. അൻസിഫ് കേരള സബ് ജൂനിയർ ടീം അംഗമായിരുന്നു. അലൻ ബേബി കട്ടപ്പന തോണികുഴിയിൽ ബേബി- ഷൈനി ദമ്പതികളുടെ മകനാണ്. ഇരുവരും തിരുവനന്തപുരം ഹാന്റ് ബോൾ അക്കാദമി താരങ്ങളാണ്.