ഇടുക്കി: ജില്ലയിൽ 2018- 19 വർഷങ്ങളിലുണ്ടായ പ്രളയത്തിൽ തകർന്ന വിവിധ റോഡുകളുടെ നിർമാണം സംബന്ധിച്ച പദ്ധതി അവലോകനം ജില്ലാ കളക്ടർ ഷീബാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ചേംബറിൽ നടന്ന യോഗത്തിൽ നിർമ്മാണം പൂർത്തിയാക്കിയതും പുരോഗതിയിലിരിക്കുന്നതുമായ വിവിധ പ്രവൃത്തികൾ യോഗം വിലയിരുത്തി. പൊതുമരാമത്ത്, ജലവിഭവവകുപ്പ് തുടങ്ങിയ വകുപ്പുകളിലെ പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ, ബ്ളോക് ഡെവലപ്‌മെന്റ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.