ഇടുക്കി: ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്ഥാപിച്ച് നൽകിയ സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ്. നായർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് രമേശ് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് സീനിയർ മാനേജർ വിന്നി ജെയ്‌സൺ ദാസ് മുഖ്യാതിഥി ആയിരുന്നു. ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് 7.4 ലക്ഷം രൂപ ചെലവിലാണ് സ്മാർട് ക്ലാസ് റൂം സ്ഥാപിച്ചത്. പരിപാടിയിൽ ഹെഡ്മിസ്ട്രസ് അഞ്ജലി വി.പി. റിപ്പോർട്ട് അവതരിപ്പിച്ചു. ഇടുക്കി ഐ.ടി.ഡി പ്രോജക്ട് ഓഫീസർ ജി. അനിൽകുമാർ, മാനേജർ ഹരിനാഥ് ആർ, ഷാന്റി എം.ജെ, ജെസിമോൾ എ.ജെ, ദിവ്യ ജോർജ്ജ്, ഇ.ഡി. വർഗീസ് എന്നിവർ പങ്കെടുത്തു.