പീരുമേട്: വണ്ടിപ്പെരിയാർ കറുപ്പ് പാലത്തിന് സമീപം പോത്ത് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കറുപ്പ് പാലം ഐശ്വര്യ ഭവനിൽ അരുണാണ് (30)​ പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ വള്ളക്കടവ് കറുപ്പ് പാലത്ത് നിന്ന് വണ്ടിപ്പെരിയാറിന് വരികയായിരുന്ന അരുണിന്റെ ബൈക്കിനു കുറുകെ പോത്ത് ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ അരുണിന്റെ കൈയ്ക്കും കാലിനും പരിക്കുകളോടെ വണ്ടിപ്പെരിയാറ്റിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.