പീരുമേട്: സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തോട്ടം തൊഴിലാളി യൂണിയൻ നേതാവും പ്രമുഖ സഹകാരിയുമായിരുന്ന പി.എ. രാജുവിന്റെ ഏഴാമത് ചരമവാർഷിക ദിനം വണ്ടിപ്പെരിയാറ്റിൽ ആചരിച്ചു. കക്കി കവലയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിനുശേഷം വണ്ടിപ്പെരിയാറ്റിൽ ചേർന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.ടി യൂണിയൻ ജനറൽ സെക്രട്ടറി എം. തങ്കദുരൈ അദ്ധ്യക്ഷനായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ. തിലകൻ, ജില്ലാ കമ്മിറ്റി അംഗം ജി. വിജയാനന്ദ്, ഏരിയ സെക്രട്ടറി എസ്. സാബു, വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ, എം.കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു.