തൊടുപുഴ: വണ്ടിപ്പെരിയാറിലെ ബാലികയുടെ കൊലപാതകക്കേസിലെ നീതിനിഷേധത്തിനെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് സ്ത്രീജ്വാല സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് മണ്ഡലം കമ്മിറ്റികളിൽ നിന്നുള്ള വനിതാ പ്രവർത്തകർ വണ്ടിപ്പെരിയാർ- കുമളി റോഡിലെ കക്കി കവലയിൽ എത്തിച്ചേരും. മൂന്നിന് ജനകീയ റാലി. വൈകിട്ട് നാലിന് വണ്ടിപ്പെരിയാർ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുക്കും.