ചെറുതോണി. ചൊവ്വാഴ്ച നടക്കുന്ന ജനകീയ ഹർത്താലിൽ 12 ലക്ഷത്തോളം വരുന്ന ഇടുക്കിയിലെ ജനങ്ങളുടെ പ്രധിഷേധം അലയടിച്ചുയരുമെന്ന് എൽ ഡി എഫ് ജില്ലാ കമ്മിറ്റി.ഇടുക്കിയിൽ ജീവിക്കുന്ന ജനങ്ങളുടെ സാമൂഹ്യ അവസ്ഥയുടെ പ്രതിഭലനമാണ് രാജ് ഭവൻ മാർച്ചും ജില്ലാ ഹർത്താലും. സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കിയും യാത്രകൾ ഒഴിവാക്കിയും ഹർത്താലിനോട് ഐക്യ ദാർഢ്യം പ്രഖ്യാപിക്കാൻ ഏവരും മുന്നോട്ട് വരണം. കടകൾ അടച്ചു വ്യാപാരികളും പണി മുടക്കിന് തയ്യാറായി ബസ് ഓട്ടോ ടാക്‌സി ജീവനക്കാരും മറ്റ് തൊഴിലാളികളും സമരത്തിനൊപ്പം ചേരണണമെന്നും നേതാക്കൾ അഭ്യർത്ഥി​ച്ചു. പാൽ, പത്രം ആശുപത്രികൾ,രോഗികളെയും കൊണ്ട്‌പോകുന്ന വാഹനങ്ങൾ ,വിവാഹ യാത്രകൾ, മരണനന്തര ചടങ്ങുകൾ ,ശബരിമല ഉൾപ്പെടെയുള്ള തീർത്ഥടക വാഹനങ്ങൾ എന്നിവരെ ഹർത്താലിൽ നിന്നും പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 6മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.സാധാരണ വ്യാപാരികൾക്ക് പ്രയോജനം ലഭിക്കുന്ന കുടുംബസഹായനിധി​യുടെ ഉത്ഘടനത്തെ തടസപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. ഇടുക്കിയിലെ ജനജീവിതത്തിന്റെ ഭാവിക്കു മേൽ മുന്നരമാസം അടയിരുന്ന ഗവർണറെ തന്നെ കൊണ്ടു വരുന്ന ജനവഞ്ചനക്ക് ചരിത്രം മാപ്പ് നൽകില്ലെന്നും നേതാക്കൾ പറഞ്ഞു. സമാധാനപരമായി ഹർത്താൽ വൻവിജയമാക്കി മാറ്റുന്നതിന് മുഴുവൻ ആളുകളും സന്നദ്ധർ ആകണമെന്നും ജനകീയ വികാരം പ്രതിഫലിപ്പിക്കണമെന്നും എൽ .ഡി കൺവീർ കെ. കെ ശിവരാമൻ, സി.പി.എം ജില്ലാ സെക്രട്ടറി സി .വി വർഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ ,സലിംകുമാർ ,കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ എന്നിവർ അഭ്യർത്ഥി​ച്ചു.