തൊടുപുഴ: സംസ്ഥാനത്തുണ്ടായ നിയമങ്ങളിൽ ജില്ലയിലെ കർഷകരുടെ ഇതര രംഗത്തെ വളർച്ച പൂർണമായി തടയാൻ കഴിയുന്ന മാരണ നിയമമായി മാറിയേക്കാവുന്ന ഭൂ ഭേദഗതി നിയമം കൂടുതൽ ചർച്ചകൾക്ക് അവസരം ലഭ്യമാക്കി നിയമവിരുദ്ധ ഹർത്താലിൽ നിന്നു എൽ. ഡി. എഫ് ജില്ലാ നേതൃത്വം പിന്മാറണമെന്ന് ആം അദ്മി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയുടെ സാമൂഹ്യ സാമ്പത്തിക വളർച്ചക്ക് നിർണായക സംഭാവനകൾ നൽകിയിട്ടുള്ള കേരള വ്യാപാരി വ്യവസ്യായി ഏകോപനസമിതിയുടെ മാതൃകപരമായ സന്നദ്ധ പദ്ധതിയായ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിന് അലോസരം ഉണ്ടാക്കരുത്. 1960 ലെ പട്ടയ ഉടമകളോട് വിവേചനം കാട്ടുന്നു എന്നും കർഷക സംഘടനകൾ ഉൾപ്പെടെ വിവിധ സംഘടനകൾ ഗവർണരുടെ ശ്രദ്ധ ക്ഷണിക്കുകയും ഗവർണർ ഈ വിഷയത്തിൽ സർക്കാരിന്റെ വിശദീകരണം തേടുകയും ചെയ്ത കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വിശദീകരണത്തിന് സർക്കാർ മറുപടി നൽകിയോ എന്നും ആ മറുപടി ജനങ്ങളുടെ ആശങ്ക അകറ്റാൻ പര്യാപ്തമാണോ എന്നും സർക്കാരിനെ പ്രധിനിധീകരിക്കുന്ന മുന്നണി മറുപടി പറയേണ്ടതുണ്ട്. മറുപടി നൽകിയില്ലെങ്കിൽ ഗവർണർക്ക് തോന്നിയ നിയമ വിഷയങ്ങൾ പരിഗണിക്കാതെ ഗവർണർ ബിൽ നിയമമാക്കണം എന്ന അഭിപ്രായം എൽ. ഡി. എഫിനുണ്ടോ എന്നു വ്യക്തമാക്കണം.