
നെടുങ്കണ്ടം: പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിൽ എസ്എൻഡിപി യോഗത്തിന്റെ 122 ജന്മദിനാഘോഷവും പോഷക സംഘടനകളുടെ പുനഃസംഘടനയും നടന്നു.
യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലക്കൽ അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പിറന്നാൾ ആഘോഷങ്ങൾക്ക് ശേഷം പോഷക സംഘടനകളായ യൂണിയൻ വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും കുമാരി ,കുമാര സംഘത്തിന്റെയും പുനഃസംഘടനയും നടന്നു. യൂണിയൻ വനിതാ സംഘം പ്രസിഡന്റായി മിനി മധു, വൈസ് പ്രസിഡന്റായി ഷിജി കെ ആർ, സെക്രട്ടറിയായി സന്ധ്യ രഘു, ട്രഷററാറായി മിനി ശ്രീകുമാർ എന്നിവരെ തിരഞ്ഞെടുത്തു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റായി സന്തോഷ് വയലിൽ, വൈസ് പ്രസിഡന്റായി സനീഷ് കുപ്പമലയിൽ, സെക്രട്ടറിയായി അജീഷ് കല്ലാർ ജോ. സെക്രട്ടറിമാരായി വിനീഷ് വിജയൻ, മനോജ് സി. എസ് എന്നിവരെയും തിരഞ്ഞെടുത്തു. സൈബർ സേന ചെയർമാനായി നിജമോൻ ബാബു കൺവീനർമാരായി അമ്പിളി ജയൻ അഖിൽ എം സി, അനന്ദു വിജയൻ രതീഷ് ഞഞ്ഞിലത്ത് എന്നിവരെയും കുമാരി സംഘം പ്രസിഡന്റായി ചൈതന്യ മനോജ്, വൈസ് പ്രസിഡന്റായി സാന്ദ്ര സാബു സെക്രട്ടറിയായി അഞ്ചു ഉദയകുമാർ എന്നിവരെയും കുമാര സംഘം പ്രസിഡന്റായി അതുൽ ഷിജു വൈസ് പ്രസിഡന്റായി സുമിത് ഉദയഗിരി സെക്രട്ടറിയായി മിഥുൻ കോമ്പയാർ ജോ. സെക്രട്ടറിയായി നന്ദു നിനി എന്നിവരെയും തെരഞ്ഞെടുത്തു.
യൂണിയൻ കൗൺസിലർമാരായ സി .എം ബാബു,മധു കമലാലയം, ജയൻ കല്ലാർ, സരേഷ് ചിന്നാർ, പഞ്ചായത്ത് കമ്മിറ്റി അംഗം ശാന്തമ്മ ബാബു തുടങ്ങിയവർ സംസാരിച്ചു.