വണ്ടിപ്പെരിയാർ. : നരേന്ദ മോദിയുടെ കാർബൺ കോപ്പിയായി പിണറായി വിജയൻ മാറിയെന്ന് എ. ഐ .സി. സി ജനറൽ സെക്രട്ടറി കെ. സിവേണുഗോപാൽ എം.പി പറഞ്ഞു.മകളെ മാപ്പ് എന്ന മുദ്രാവാക്യം ഉയർത്തി മഹിളാകോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വണ്ടിപ്പെരിയാറിൽ സംഘടിപ്പിച്ച സ്ത്രീജ്വാല പരിപാടി ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം.
വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയുടെ കൊലപാതകം പോക്‌സോ നിയമം വച്ച് ശിക്ഷിക്കേണ്ട
കേസാണ്, പൊലീസിന്റെ കൃത്യവിലോപം കാരണം പ്രതി രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടായി. ഇരയ്ക്ക് നീതി ലഭിച്ചില്ല. സ്ത്രീ സരംക്ഷണത്തിന് രാജ്യത്ത് വനിതാ മതിൽ കെട്ടുന്ന പിണറായി വിജയൻ ഈ പിഞ്ചു കുഞ്ഞിനോട് എന്ത് നീതിയാണ് കാട്ടിയത്. പ്രതിയെ ശിക്ഷിക്കണമെന്ന് യൂത്ത്‌കോൺഗ്രസ് ആവശ്യപ്പെട്ട് സമരം ചെയ്തപ്പോൾ അവരെ അടിച്ചോടിക്കാനാണ് സി.പി.എം തയ്യാറായത്. പെൺകുട്ടിയുടെ കുടുംബത്തിന് സംരഷണം നൽകുന്നില്ല. ഇത്തരം ക്രൂരത്ക്ക് എതിരെ ജാഗ്രതയോടെ പോരാടാൻ കോൺഗ്രസുകാർ ഒറ്റക്കെട്ടായി നിൽക്കണമെന്ന് .വേണുഗോപാൽ പറഞ്ഞു. വണ്ടിപ്പെരിയാർ കക്കി കവലയിൽ നിന്നാരംഭിച്ച വനിതകളുടെ റാലി ടൗൺ ചുറ്റി വണ്ടിപപെരിയാർ പഞ്ചായത്ത് സ്റ്റാൻഡിൽ സമാപിച്ചു.കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.