തൊടുപുഴ: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറു വയസുകാരി പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി അവസാനം വരെ പോരാടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വണ്ടിപ്പെരിയാറ്റിൽ സംഘടിപ്പിച്ച സ്ത്രീജ്വാല പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു കുടുംബത്തിന്റെ കണ്ണീർ വീണ മണ്ണിലാണ് നമ്മൾ നിൽക്കുന്നത്. പൊലീസും ഭരണകൂടവും സി.പി.എമ്മും പ്രതിയെ സംരക്ഷിക്കുന്നു. പട്ടികജാതികാരിയായ ഇരയ്ക്ക് നീതി ലഭിക്കേണ്ട കരുണ പൊലീസ് ചെയ്തില്ല. ഇരയുടെ അച്ഛനെയും, മുത്തച്ഛനെയും കുത്തിയവരെ സംരക്ഷിക്കാനാണ് സി.പി.എം തയ്യാറായത്. കുത്തിയ പ്രതി കയറിപ്പോയത് സി.പി.എമ്മിന്റെ ഓഫീസിലേക്കാണ്. ഇതിൽനിന്നു പ്രതിയെ സംരക്ഷിക്കുന്നത് ആരാണെന്ന് പകൽപോലെ വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു