രാജാക്കാട്:രാജാക്കാട് സർവ്വീസ് സഹകരണ ബാങ്കിൽ സഹകരണ സംരക്ഷണ മുന്നണി ഭരണം നിലനിർത്തി.1970 ൽ സംഘം ആരംഭിച്ചത് മുതൽ സഹകരണ സംരക്ഷണ മുന്നണിയാണ് കൂടുതൽ കാലം ഭരണം നടത്തിയത്.ഒരു തവണ മാത്രമാണ് യുഡിഎഫിന് ഭരണം ലഭിച്ചത്.വി.എ കുഞ്ഞുമോനാണ് നിലവിലെ പ്രസിഡന്റ്. ഉടുമ്പൻചോല എജി ഓഫീസ് എ ആന്റ് ഇ ഇൻസ്‌പെക്ടർ എസ്.സിജുമോൻ വരണാധികാരിയായിരുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം സംരക്ഷണ സമിതി പ്രവർത്തകർ വിജയികൾക്ക് സ്വീകരണം നൽകി ടൗണിൽ പ്രകടനം നടത്തി.അർജുൻ വി അജയൻ,ഇ.കെ ജിജിമോൻ,പി.വി ജോസ്, ജോസ് സെബാസ്റ്റ്യൻ,കെ.കെ തങ്കപ്പൻ,വി.ജി ബിജു,ബേബിലാൽ,മഹേഷ് മോഹനൻ,സി.ദീപ റെജി നോബി,റീജ വിശ്വംഭരൻ,വി.എൻ രവീന്ദ്രൻ,എ.ജെ ബിബിൻ എന്നിവരാണ് വിജയിച്ചത്.