തൊടുപുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യാപാരികളുടെ സമ്മേളനത്തിൽ എത്തുന്ന നാളെ ജില്ലയിൽ എൽ. ഡി. എഫ് ഹർത്താൽ പ്രഖ്യാപിച്ചതിനെച്ചൊല്ലി വാക്പോര് രൂക്ഷമായി. ഗവർണർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പായതോടെ പ്രതിഷേധവുമായി എൽ. ഡി. എഫും വ്യാപാരികൾക്ക് പൂർണ്ണ പിൻതുണ നൽകി യു. ഡി. എഫ് ,ബി. ജെ. ജെ. പി, ആം ആദ്മി പാർട്ടി ഉൾപ്പടെയുള്ളവർ രംഗത്തെത്തി.
. രാജ്ഭവൻ മാർച്ച് ദിവസംതന്നെ തൊടുപുഴയിൽ ഗവർണറെ ക്ഷണിച്ച് ആദരിക്കാനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം പ്രതിഷേധാർഹമാണെന്നാണ് എൽ. ഡി. എഫ് പറയുന്നത്. എന്നാൽ തങ്ങൾ മുൻകൂട്ടി നിശ്ഛയിച്ച് ഗവർണറുടെ അനുമതി വാങ്ങി വ്യാപാരി സമൂഹത്തെ അറിയിച്ച പരിപാടിയിൽനിന്നും പിൻമാറേണ്ട സാഹചര്യമില്ലെന്നും ഒരു ജീവകാരുണ്യ പരിപാടിയെന്ന നിലയിൽ ഇതിനെ എല്ലാവരും സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നുമുള്ള നിലപാടിലാണ് വ്യാപാരികൾ.
ഇന്ന് വൈകിട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനങ്ങളും സമ്മേളനങ്ങളും എൽ. ഡിണ എഫ് നടത്തുന്നുണ്ട്.