
ഇടുക്കി: ഭൂമി പതിവ് നിയമഭേദഗതിയെ സഭയിൽ സ്വാഗതം ചെയ്യുകയും പാസാക്കാൻ സഹായിക്കുകയും ചെയ്ത പ്രതിപക്ഷം ഇപ്പോൾ നിയമ ഭേദഗതി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പറയുന്നതോടെ യുഡിഎഫിന്റെ തനിനിറം പുറത്തായെന്ന് എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ പറഞ്ഞു. രാജ്ഭവൻ മാർച്ചിനു മുന്നോടിയായി എൽഡിഎഫ് നേതൃത്വത്തിൽ ഇടുക്കിയിൽ നടത്തിയ സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അനിൽ
. ഇടുക്കി ടൗണിൽ നടന്ന പൊതുസമ്മേളനത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം ജി .വിജയനന്ദൻ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം .കെ പ്രിയൻ, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ജോസ് കുഴികണ്ടം, പി .ബി സബീഷ്, ഡിറ്റാച് ജോസഫ് സുനിൽ ജേക്കബ് ,റോബിൻസ് ജോസഫ് ,റെജി പൊരുന്നക്കോട്ട് ,ആലീസ് വർഗീസ് ടോമി ഇളംതുരുത്തി തുടങ്ങിയവർ പ്രസംഗിച്ചു.