
പീരുമേട്: നിയമസഭ ഏകകണ്ഠയായി പാസാക്കിയ കർഷകബില്ലിൽ ഒപ്പിടാത്ത ഗവർണ്ണറുടെ കർഷകദ്രോഹ സമീപനം ശരിയല്ലെന്ന് സി. പി. എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ. കെ. ജയചന്ദ്രൻ പറഞ്ഞു. ജില്ലയിലെ കർഷകരോടൊപ്പം നിൽക്കേണ്ട ബാദ്ധ്യത സി.പി.എമ്മിനുണ്ടെന്ന്
വണ്ടിപ്പെരിയാറിൽ ചേർന്ന പി.എ. രാജു ചരമ വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് അുഞ്ഞുേഹം പറഞ്ഞു.
നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂ നിയമ ഭേദഗതി ബിൽ ഇടുക്കിയിലെ കർഷക ജനതയുടെ പ്രതീക്ഷയാണ് ബിൽ . നിയമസഭയിൽ ബില്ല് പാസാക്കാൻ കോൺഗ്രസിന്റെയും പിന്തുണയുണ്ടായിരുന്നു. എന്നാൽ ഇടുക്കിയിൽ കോൺഗ്രസ് കർഷകരെ സഹായിക്കാൻ തയ്യാറാക്കുന്നില്ല. ഗവർണ്ണറുടെ ഒപ്പമാണ് കോൺഗ്രസ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.