 
ചെറുതോണി: ഓൾ ഇന്ത്യ വീരശൈവ മഹാസഭ ജില്ലാകുടുംബ സംഗമവും പ്രതിഭാ പുരസ്കാര വിതരണവും നടന്നു. ചെറുതോണി ടൗണിൽനടത്തിയ വർണ്ണാഭമായ ഘോഷയാത്രയ്ക്ക് ശേഷം നടന്ന യോഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വി.എം ജില്ലാ പ്രസിഡന്റ് ഗിരീഷ് എൻ. പാലന്തറ അദ്ധ്യക്ഷത വഹിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും കലാകായിക മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകൾക്കും ഡീൻ കുര്യാക്കോസ് എം. പി പുരസ്കാരങ്ങൾ നൽകി. ടീബോർഡ് അംഗം റ്റി. കെ. തുളസീധരൻപിള്ള, കവിയും എഴുത്തുകാരനുമായ പ്രശാന്ത് വിസ്മയ , മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ എസ്. അനീഷ് കുമാർ എന്നിവരെ ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബിജു ചീങ്കല്ലേൽ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ടി.പി. കുഞ്ഞുമോൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എൻ. വിനോദ്, മുൻ ദേവസ്വം ബോർഡ് മെമ്പർ ഇ.എ. രാജൻ, കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയൻ, പി.വി. സുരേഷ്, സംസ്ഥാന വൈസ് പ്രസിഡണ്ട് . മധുസൂദനൻ പിള്ള, മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ബിനു കെ. ശങ്കർ, സംസ്ഥാന സെക്രട്ടറി ശൈലജ ശശി, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് രതീഷ് ആർ. ഹരിപ്പാട്, എന്നിവർ സംസാരിച്ചു.