ഇടുക്കി: ദേശീയ ഉപഭോക്തൃ അവകാശദിനത്തോടനുബന്ധിച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. നാളെ 10 ന് ഉച്ചയ്ക്ക് 12 മുതൽ പഴയരിക്കണ്ടം സർക്കാർ ഹൈസ്കൂളിൽ 'ഇ കൊമേഴ്‌സിന്റെയും, ഡിജിറ്റൽ വ്യാപാരത്തിന്റെയും കാലഘട്ടത്തിലെ ഉപഭോക്തൃസംരക്ഷണം' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഉപന്യാസമത്സരം. പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ സ്ഥാപനം നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് സഹിതം രജിസ്‌ട്രേഷൻ കൗണ്ടറിൽ രാവിലെ 10.30 ന് എത്തിച്ചേരണം. ആദ്യത്തെ 3 സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് യഥാക്രമം 2001രൂപ, 1001 രൂപ, 501 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.