hobyuvaraj

പീരുമേട്: ചെന്നൈ സ്വദേശിയായ ശബരിമല തീർത്ഥാടകർ കുഴഞ്ഞുവീണു മരിച്ചു.പുല്ല് മേടിനും കഴുതക്കുഴിക്കും ഇടയിലെ കാനനപാതയിലാണ് ശബരിമല തീർത്ഥാടകൻചെന്നൈ തിരുവള്ളിക്കേനി സ്വദേശി യുവരാജ് (53) മരിച്ചത്.ഞായറാഴ്ച്ച രാവിലെ പത്തോടെ സത്രത്തിൽ നിന്ന് പതിനാലംഗ സംഘം പുല്ല്‌മേട് വഴി സന്നിധാനത്തേക്ക് തിരിച്ചത്. പുല്ല്‌മേട്ടിൽ നിന്ന്മൂന്ന് കിലോമീറ്റർ ദൂരം യാത്ര ചെയ്തപ്പോൾ യുവരാജിന് ദേഹാസ്ഥ്യം അനുവദപ്പെടുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു . ഉടൻ തന്നെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനം വകുപ്പിന്റെ ആർ.ആർ.ടി. അംഗങ്ങൾ എത്തി പുല്ല്‌മേട്ടിലേയ്ക്ക് തീർത്ഥാടകനെ കൊണ്ടുപോയി. പുല്ല് മേട്ടിൽ മെഡിക്കൽ സംഘം പരിശോധിച്ച് വൈദ്യ സഹായം നൽകിയെങ്കിലും തീർത്ഥാടക കന്റെ ജീവൻ രക്ഷിക്കാനായില്ല.കുത്തനെയുള്ള മൂന്ന് കിലോമീറ്റർ കയറ്റം സ്ട്രക്ച്ചറിൽ ചുമന്നാണ് മൃതദേഹം പുല്ല് മേട്ടിൽ എത്തിച്ചത്.ചെന്നൈയിൽ നിന്ന് ബന്ധുക്കൾ എത്തി മൃതദേഹം ഏറ്റുവാങ്ങി.