
പീരുമേട്: കുട്ടിക്കാനം മരിയൻ കോളേജ് അവസാന വർഷ ബികോം വിദ്യാർത്ഥികൾ തോട്ടം തൊഴിലാളികൾക്ക് വേണ്ടി 'സാമ്പത്തിക സാക്ഷരത ' യിൽ സെമിനാർ നടന്നു. സെമിനാറിന്റെ ഉദ് ഘാടനം മരിയൻ കോളേജ് കൊമേഴ്‌സ് വിഭാഗം മേധാവി ഡോ.കെ.വിതോമസ് നിർവ്വഹിച്ചു.പ്രോഗ്രാം കോർഡിനേറ്റർ അഭിമന്യു സുനിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പെരുവന്താനം സർവ്വീസ് സഹകരണ ബാങ്ക് കണയങ്കവയൽ ബ്രാഞ്ച് മാനേജർ ശ്യാംലാൽ മുഖ്യ അതിഥിയായിരുന്നു. എസ്. ഷൈജു.,ജോമോൻ ജോസഫ് , പ്രമോദ് പി.പി, എസ്. കണ്ണൻ , സുനിൽ സുരേന്ദ്രൻ , ക്രിസ്റ്റിൻ തോമസ് , വസുദേവ് കെ അജിത് എന്നിവർ സംസാരിച്ചു.